സുപ്രീം കോടതിയുടെ ബഫര്‍ സോണ്‍ തീരുമാനവും വനാവകാശനിയമം ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനവും ആദിവാസി വിരുദ്ധമാണെന്ന് ആദിവാസി ഗോത്ര മഹാസഭ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന് പറഞ്ഞു. ഇതിനെതിരെ ജൂലൈ 30ന് ആറളം ഫാമില്‍ പ്രതിഷേധസംഗമം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയ പാര്‍ക്കുകള്‍ക്കും ചുറ്റും പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന നിലയില്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ച സുപ്രീം കോടതി തീരുമാനം ഭരണഘടനാ വിരുദ്ധമാണ്.
2006ലെ വനാവകാശനിയമം, 1996ലെ പെസ നിയമം ഭരണഘടനയിലെ 5, 6 പട്ടികകളില്ല് ഉള്‍പ്പെടുത്തപ്പെട്ട ആദിവാസി സ്വയംഭരണാവകാശം, ആദിവാസി ഗ്രാമസഭ അധികാരം തുടങ്ങിയവയെല്ലാം സുപ്രീംകോടതി വിധിയിലൂടെ ലംഘിക്ക പെട്ടിരിക്കുകയാണ്. ഒരു കിലോമീറ്റര്‍ എന്ന നിലയില്‍ പ്രഖ്യാപിക്കുന്നതിലൂടെ ആദിവാസികളുടേയും ഇതര ജനവിഭാഗങ്ങളുടെയും അധിവാസ മേഖലകള്‍ വന്യജീവി സങ്കേതത്തോട് ബലപ്രയോഗത്തിലൂടെ കൂട്ടിച്ചേര്‍ക്കുകയാണ്. ദേശീയ വന്യജീവി ബോര്‍ഡിനും പരിസ്ഥിതി വനം മന്ത്രാലയത്തിനും സുപ്രീം കോടതിക്കും ആദിവാസികളുടെ അവകാശവും ഗ്രാമസഭാ അവകാശവും റദ്ദാക്കാന്‍ അധികാരമില്ല.
കോര്‍പ്പറേറ്റുകള്‍ക്കും മറ്റു കുത്തക മുതലാളിമാര്‍ക്കും വനം തീറെഴുതുന്നത് സുഗമമാക്കാന്‍ വന സംരക്ഷണ നിയമം (1980) ത്തിന്റെ ചട്ടങ്ങളിലും 2006 ലെ വനാവകാശ നിയമത്തിലും ഭേദഗതി വരുത്തിയതും നിയമവിരുദ്ധമാണ്. സുപ്രീം കോടതി തീരുമാനം മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്താനും വനാവകാശ നിയമം (2006) കോര്‍പറേറ്റുകള്‍ക്കുവേണ്ടി ദുര്‍ബലപ്പെടുത്തിയ നടപടി റദ്ദാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. ഈ ആവശ്യമുന്നയിച്ച് ആദിവാസി സംഘടനകള്‍ സംയുക്ത പ്രക്ഷോഭം ആരംഭിക്കും.
ശ്രീരാമന് കൊയ്യോന്‍ പി കെ കരുണാകരന് കെ സതീശന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.