ഇന്ന് രാവിലെ ശ്രീകണ്ഠപുരം എക്സൈസ് സംഘം പയ്യാവൂർ വഞ്ചിയം മേഖലയിൽ നടത്തിയ റെയ്ഡിൽ മദ്യ മാഫിയ സംഘം സൂക്ഷിച്ച 105 ലിറ്റർ വാഷ് പിടിച്ചെടുത്തു. വനമേഖലയിൽ നിന്നും റോഡരികിൽ നിന്നുമാണ് വാഷ് പിടികൂടിയത്.
ഓണം സ്പെഷ്യൽ ഡ്രൈവ് സ്ട്രൈക്കിംഗ് ഡ്യൂട്ടിയുടെ ഭാഗമായി പ്രിവൻറ്റീവ് ഓഫീസർ കെ. രത്നാകരന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ നടത്തിയ റെയ്ഡിലാണ് വാഷ് പിടികൂടിയത്. പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം വ്യാപകമാക്കിയതായും എക്സൈസ് അധികൃതർ പറഞ്ഞു.