![]() |
google image |
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 17ന് ആരംഭിക്കും. 92 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് കിറ്റിന് അർഹതയുണ്ടാകും. തുണി സഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഉളളത്. പാക്കിങ്ങ് ജോലികൾ വിവിധ കേന്ദ്രങ്ങളിലായി പുരോഗമിക്കുകയാണ്.
കിറ്റിന് പുറമേ മഞ്ഞ കാർഡുകാർക്ക് ഒരു കിലോ പഞ്ചസാര നൽകും. വെള്ള, നീല കാർഡുകാർക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ പത്ത് കിലോ അരിയും വിതരണം ചെയ്യുന്നുണ്ട്.