42 കര്‍ഷകരുടെ 6000 കശുമാവുകള്‍ നശിച്ചു. 60 ലക്ഷം രൂപയുടെ നാശനഷ്ടം. 164 വാഴ കര്‍ഷകരുടെ 6000 കുലച്ച വാഴകളും 4000 കുലക്കാത്ത വാഴകളും നശിച്ചു. ആകെ 52 ലക്ഷത്തിന്റെ നാശനഷ്ടം. 82 കേരകര്‍ഷകരുടെ 1500 തെങ്ങുകള്‍ നശിച്ചു. കുലച്ച 750 തെങ്ങുകളും ഒരു വര്‍ഷത്തിലേറെ പ്രായമുള്ള 750 തൈകളും ഉള്‍പ്പടെ 45 ലക്ഷം രൂപയുടെ നഷ്ടമാണ് കേര കര്‍ഷകര്‍ക്കുണ്ടായത്.
134 കര്‍ഷകരുടെ 3000 കവുങ്ങുകള്‍ നശിച്ചു. 8.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇതില്‍ 1500 എണ്ണം കുലച്ചതും 1500 എണ്ണം തൈകളുമാണ് നശിച്ചത്. 76 കര്‍ഷകരുടെ 4000 ഹെക്ടര്‍ കിഴങ്ങു വിളവര്‍ഗങ്ങള്‍ നശിച്ചു. 1.16 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ഇതില്‍ 42 മരച്ചീനി കര്‍ഷകരുടെ രണ്ട് ഹെക്ടര്‍ കൃഷി നശിച്ചതില്‍ 26000 രൂപയുടെ നാശനഷ്ടമുണ്ടായി. 79 കുരുമുളക് കര്‍ഷകരുടെ 6,000 വള്ളി കുരുമുളക് കൃഷി നശിച്ചു. 45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.