പയ്യന്നൂർ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിൻ്റെ നേതൃത്വത്തിൽ പെരുമ്പ - പയ്യന്നൂർ ടൗൺ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 30 കുപ്പി (15 ലിറ്റിർ) മദ്യവുമായി കാസർകോഡ് ചന്തേര സ്വദേശി പ്രകാശൻ, ഉദിനൂർ സ്വദേശി സനീഷ്. പി, രാമന്തളി സ്വദേശി പ്രഭാകരൻ കെ.പി എന്നിവരെയാണ് പിടികൂടിയത്.
പ്രതികളെ പയ്യന്നൂർ റെയ്ഞ്ച് ഓഫീസിൽ ഹാജരാക്കി. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് കെ, ഷൈജു കെ. വി, വിനീഷ് കെ എന്നിവർ ഉണ്ടായിരുന്നു.