തളിപ്പറമ്പില്‍ ഇടപാടുകാരില്‍ നിന്നും നിക്ഷേപ തുക തട്ടിയെടുത്ത കലക്ഷന്‍ ഏജന്റുമാരടക്കം 3 പേര്‍ക്കെതിരെ കേസെടുത്തു. കുറുമാത്തൂര്‍ ചൊറുക്കളയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്റുമാരായി ജോലി ചെയ്തിരുന്നവര്ക്കെതിരെയാണ് കേസ്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും കൃത്രിമ രേഖകളുണ്ടാക്കി ഇടപാടുകാരില്‍ നിന്നും നിക്ഷേപ തുക തട്ടിയെടുത്തു എന്നാണ് പരാതി.