സംസ്ഥാനത്ത് തിരോധാന കേസുകൾ കൂടുന്നു. ഈ വർഷം 6 മാസത്തിനകം കേരളത്തിൽ രജിസ്റ്റർ ചെയ്തത് 6544 മിസ്സിംഗ് കേസുകളാണ്.
2021ൽ 9713 കേസുകൾ രജിസ്റ്റർ ചെയ്തു. 2020ൽ 8742 മാൻ മിസ്സിംഗ് കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 2019ൽ രജിസ്റ്റർ ചെയ്തത് 12,802 കേസുകളാണ്. തെളിയാത്ത തോരോധന കേസുകൾ ഏറെയും മലബാറിലാണ് ഉള്ളത്. കോഴിക്കോട് റൂറൽ പൊലീസിൽ 54 തിരോധാന കേസുകളാണ് ഉള്ളത്.
കോഴിക്കോടിന് പിന്നാലെ 52 കേസുമായി കണ്ണൂരും കാസർഗോഡ് 32 കേസുകളുമാണ് ഉള്ളത്.