യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തിൽ യൂത്ത് കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റീയുടെ നേതൃത്വത്തിൽ എള്ളരിഞ്ഞി, പൊടിക്കളം യൂണിറ്റുകളിൽ പതാക ഉയർത്തി .
തുടർന്നു നടന്ന പ്രതിഭ പുരസ്കാര ചടങ്ങിൽ കോട്ടൂർ പഞ്ചാമൂലയിൽ N I T അഡ്മിഷൻ കരസ്ഥമാക്കിയ അനുശ്രീ കെ. പി ക്കു മണ്ഡലം പ്രസിഡന്റ് കെ. ബിജുവിന്റെ അധ്യക്ഷതയിൽ ജില്ല വൈസ് പ്രസിഡന്റ് സിജോ മറ്റപ്പള്ളി അനുമോദനം നൽകി. ബ്ലോക്ക് പ്രസിഡന്റ് കെ. പി ലിജേഷ്, ജില്ലാ സെക്രട്ടറി വിജിൽ മോഹനൻ, മണ്ഡലം ഭാരവാഹികളായ ഷിജു , ജോയൽ , മേഴ്സി, പ്രണവ് എന്നിവർ പങ്കെടുത്തു.