കൂത്തുപറമ്പ്: കെ.പി.മോഹനൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ കുത്തുപറമ്പിൽ നടപ്പിലാക്കുന്ന ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കോട്ടയം മലബാർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ അനുമോദന യോഗം സംഘടിപ്പിച്ചു.
എസ്.എസ്.എൽ, സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കെ.പി.മോഹനൻ എം എൽ.എ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. കോട്ടയം പഞ്ചായത്ത് പ്രസിഡൻ്റ് രാജീവൻ അധ്യക്ഷനായി.ഡോ.കെ.വി.ശശിധരൻ ജ്യോതിസ് പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പാൾ ടി.പി.പത്മനാഭൻ ,വാർഡ് അംഗം സുഫീറ, പി.ടി.എ.പ്രസിഡൻ്റ് ടി.കെ.ശമീം.പ്രധാന അധ്യാപിക എ കെ.ഗീത എന്നിവർ സംസാരിച്ചു.