ലോകായുക്ത നിയമഭേദഗതിയിൽ സിപിഐഎം – സിപിഐ ധാരണയായി

 

 

ലോകായുക്ത നിയമഭേദഗതിയിൽ സിപിഎം -സിപിഐ ധാരണയായി. മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായാൽ അതിൽ പരിശോധനയ്ക്കുള്ള അവകാശം നിയമസഭയ്ക്ക് നൽകണമെന്ന നിർദ്ദേശമാണ് സിപിഐ മുന്നോട്ടുവച്ചത്. ഇത് സിപിഐഎം അംഗീകരിച്ചു. മന്ത്രിമാർക്കെതിരെ പരാമർശം ഉണ്ടായാൽ അത് പരിശോധിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് ആയിരിക്കും. ഈ നിർദേശങ്ങൾ ഔദ്യോഗിക ഭേദഗതിയായി ബില്ലിൽ ഉൾപ്പെടുത്തും. നാളെ സഭയിൽ അവതരിപ്പിക്കുന്ന ബില്ല് സബ്ജക്ട് കമ്മിറ്റി പരിശോധിച്ച ശേഷം തിരിച്ചെത്തുമ്പോൾ ആകും ഈ മാറ്റം ഉൾപ്പെടുത്തുക. ദേഭഗതി നിർദേശങ്ങൾ പരിശോധിക്കാൻ നിയമവകുപ്പിനെ ചുമതലപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling