കണ്ണൂർ : വളപട്ടണം റയിൽവേ പാലത്തിലൂടെ നടന്നുപോകയിരുന്ന പൊയിതും കടവ് സ്വദേശി ചന്ദ്രൻ (52) അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നു.ഈ വിവരം അറിഞ്ഞ അഴീക്കൽ കോസ്റ്റൽ പോലീസ് സംഭവ സ്ഥലത്ത് ഉടൻ എത്തുകയും ഇയാളെ രക്ഷപ്പെടുത്തി വളപട്ടണം ബോട്ട് ജെട്ടിയിലെത്തിച്ച് പ്രഥമ ശുശ്രുഷ നൽകുകയും ചെയ്തു . തുടർന്ന് ആംബുലൻസിൽ കണ്ണൂർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി . റെസ്ക്യൂ സംഘത്തിൽ അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ SI കൃഷ്ണൻ, ASI പുരുഷോത്തമൻ,CPO പ്രവീൺ
കോസ്റ്റൽ വാർഡന്മാരായ അതുൽ,നിതിൻ,ഫമീസ് ബോട്ട് സ്രാങ്ക് അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.