ഉരുൾപൊട്ടലിനെ തുടർന്ന് ഗതാഗതം നിരോധിച്ച തലശ്ശേരി ബാവലി അന്തർ സംസ്ഥാന പാതയിലെ നിയന്ത്രണം തുടരുമെന്ന് പി. ഡബ്ല്യു. ഡി കൂത്തുപറമ്പ് സെക്ഷൻ അസിസ്റ്റൻ്റ് എൻജിനീയർ വി. വി പ്രസാദ് അറിയിച്ചു.
ചെറുവാഹനങ്ങൾ മാത്രമാണ് ഇതുവഴി ഇപ്പോൾ കടത്തി വിടുന്നതെന്നും രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെ ഒരു വാഹനങ്ങളും ഇതുവഴി കടന്ന് പോകരുതെന്നും പി. ഡബ്ല്യു. ഡി അധികൃതർ അറിയിച്ചു.