സ്വാതന്ത്ര്യ ദിനത്തിൽ പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തണമെന്ന സി.പി.എം. നിലപാട് കുറ്റബോധം കൊണ്ടാണന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ. കമ്യൂണിസ്റ്റ് പാർട്ടി സ്വാതന്ത്ര്യ സമരത്തിന് സംഭാവന നൽകിയെങ്കിലും ക്വിറ്റ് ഇന്ത്യ സമരം മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി എതിർ നിലപാട് സ്വീകരിച്ചു. ദേശീയ തലത്തിൽ ബി.ജെ.പിയാണ് കോൺഗ്രസിൻ്റ മുഖ്യ ശത്രു. പക്ഷേ കേരളത്തിൽ സി.പി.എം ആണ് കോൺഗ്രസിൻ്റെ ശത്രുവെന്നും എം എം ഹസന് പറഞ്ഞു.