ശ്രീകണ്ഠപുരം: അനുകാലിക വിഷയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സിനിമാതാരം വിനോദ് ചേപ്പറമ്പ് ഒരുക്കിയ 'കമ്മാരന് ഈസ് ദ റൈറ്റ്' എന്ന രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള പുതിയ വീഡിയോ പ്രശസ്ത ചിത്രകാരനും, ലളിതകലാ അക്കാദമി വൈസ് ചെയര്‍മാനുമായ എബി.എന്‍ ജോസഫ് പ്രകാശനം ചെയ്തു.
ശ്രീകണ്ഠപുരം നഗരസഭയിലെ അറവ് മാലിന്യ സംസ്കരണ പ്ലാന്റ് വര്‍ഷങ്ങളായി വെളിച്ചം കാണാത്ത സഹാചര്യവും, അതിന്റെ ശോചനീയാവസ്ഥയും നാട്ടുകാരിലേക്ക് പച്ചയായി തുറന്ന് കാട്ടുന്നതാണ് പുതിയ വീഡിയോ.
പത്തോളം മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള വിനോദ് ചേപ്പറമ്പ് നിരവധി വിഷയങ്ങള്‍ ഇതിന് മുന്‍പും കമ്മാരന് എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ചത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഷാപ്പ് ജീവനക്കാരനായ ഇദ്ദേഹം അഭിനയലോകത്തെ തിരക്കിനിടയിലും ഇത്തരം സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്നു എന്നത് ഈ കലാകാരനെ വ്യത്യസ്തനാക്കുന്നു.പൊതുമുതല്‍ കാട്കയറി നശിച്ച് പോകുന്ന ഈകാഴ്ച വളരെ വേദനാജനകമാണെന്ന് വിനോദ് ചേപ്പറമ്പ് പറയുന്നു.
സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം ക്യാമ്പയിന് എം.എല്‍.എ ശ്രീ. സജീവ് ജോസഫും വീഡിയോയില്‍ ആശംസകളുമായി എത്തുന്നു.
രചനയും, സംവിധാവും വിനോദ് ചേപ്പറമ്പും, ക്യാമറ, എഡിറ്റിംഗ് ഡോളമി മുണ്ടാന്നൂരും, അജയന് മാസ്റ്റര്‍ വളക്കൈ, രാജേഷ്.കെ,വിനോദ് ജനാര്ദ്ദനന്,ഷിജു കോട്ടൂര്‍ എന്നിവര്‍ സാങ്കേതിക സഹായവും നിര്‍വ്വഹിച്ചിരിക്കുന്നു. ഗ്ലോബല്‍ വിഷന്‍ സ്റ്റുഡിയോയിലാണ് സാങ്കേതിക പ്രവര്ത്തനങ്ങള്ഡ നടത്തിയത്. കമ്മാരന് എന്ന ഈ പുതിയ കഥാപാത്രം സോഷ്യല്‍ മീഡിയ വഴി ഇനി ജനങ്ങളില്‍ എത്തും.