പാനൂർ: പുല്ലൂക്കര കുനിയിൽ പീടിക കേന്ദ്രമായി പ്രവർത്തിക്കുന്ന നവ മാധ്യമ കൂട്ടായ്മ വോയ്സ് ഓഫ് കുനിയിൽ പീടികയുടെ നേതൃത്വത്തിൽ സ്നേഹാദരം പരിപാടി ഒരുക്കി. പ്രദേശത്ത് നിന്നും ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. കെ. പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.
സി.എ. പരീക്ഷയിൽ ഉന്നത വിജയം നേടിയ സുഹാന, എം.ബി.ബി.എസ്. കരസ്ഥമാക്കിയ ഡോ.ഹസ്ന അലി, ഡോ. ഹൈഫ സെറിൻ, ഡോ.എ.സഹില, എം.എസ്.സി. സ്ലിപ്പ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മുഹമ്മദ് മുദസ്സിർ എന്നിവർക്ക് കെ .പി.മോഹനൻ എം.എൽ.എ. ഉപഹാരങ്ങൾ നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 35 വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.
ഇ എ.നാസർ അധ്യക്ഷനായി. സമീർ ഓണിയിൽ മോട്ടിവേഷൻ ക്ലാസെടുത്തു. സുഹാനക്കുള്ള മഹല്ല് കമ്മിറ്റിയുടെ പ്രത്യേക ഉപഹാരം സി. എച്ച്. സൂപ്പി ഹാജി, മൂസ്സഹാജി എന്നിവരും ക്യാഷ് പ്രൈസ് നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ ഉമൈസ തിരുവമ്പാടിയും നൽകി. നഗരസഭ കൗൺസിലർമാരായ ഷൈന മോഹൻദാസ്, സീനത്ത് , നഹല ബഷീർ, സജിനി, ദാസൻ , മുൻ കൗൺസിലർ കെ. അച്യുതൻ, പി കെ മുസ്തഫ, അബ്ദുറഹ്മാൻ ദാരിമി, സി.എച്ച്. മുസ്തഫ, തുണ്ടിയിൽ നാസർ ഹാജി,ബഷീർ കാഞ്ഞന്റവിട, ബിന്ദുടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ആസിഫ് പൊറോൾ സ്വാഗതവും എം.കെ. ഉമ്മർ നന്ദിയും പറഞ്ഞു.