സംസ്ഥാന ശിശുക്ഷേമ സമിതി 2017 വർഷത്തിൽ നടത്തിയ നാഷണൽ പെയിൻറിംഗ് കോമ്പറ്റീഷനിലെ വിജയി ടി ഫിദലിന് ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ അവാർഡ് സമ്മാനിച്ചു. കല്യാണ വീട്ടിലെ പാചക പുര എന്നതായിരുന്നു വിഷയം.
സി എച്ച് എം ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം തരം വിദ്യാർത്ഥിയായിരിക്കവേയാണ് അവാർഡ് ലഭിച്ചത്. കോവിഡ് പ്രതിസന്ധി മൂലം അവാർഡ് ദാനം വൈകി. നിലവിൽ ഫിദൽ അഹമ്മദാബാദ് നഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗിലെ ബി. ഡെസ് വിദ്യാർത്ഥിയാണ്.
കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഴീക്കോടൻ ചന്ദ്രൻ ജില്ലാ ട്രഷറർ കെ എം രസിൽ രാജ്, ജില്ലാ വൈസ് പ്രസിഡണ്ട് മൊടപ്പത്തി നാരായണൻ എന്നിവർ സംബന്ധിച്ചു.