വള്ളം തുഴയൽ അനുകരിച്ച് കെഎസ്ആർടി ജീവനക്കാർ. വഞ്ചിപാട്ട് അനുകരിച്ച് കെഎസ്ആർടിസി എറണാകുളം സൗത്ത് ഡിപ്പോയിലെ മാനെജറും ജീവനക്കാരുമാണ് വള്ളം തുഴയൽ നടത്തിയത്. കനത്ത മഴയിൽ ഓഫിസിൽ വെള്ളം കയറിയിരുന്നു.
ഓഫിസിന് അകത്തേക്ക് വരെ വെള്ളം ഇരച്ചു കയറിയെത്തിയത് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടായി. ഇതിനിടെയാണ് വീഡിയോ ചിത്രീകരിച്ചത്. ഡിപ്പോ മാനേജർ സുരേഷ് അടക്കമുള്ള ജീവനക്കാർ ആണ് ഓഫിസിലെ മേശപ്പുറത്തിരുന്ന് വഞ്ചിപ്പാട്ട് അനുകരിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.