മലയോരത്ത് കഴിഞ്ഞ 6 മണിക്കൂറിലധികമായി പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെളളക്കെട്ടില്‍. പുഴകളില്‍ നീരൊഴുക്ക് വര്‍ധിച്ചു. ശ്രീകണ്ഠാപുരം, ചെങ്ങളായി മേഖലകളുടെ പല പ്രദേശങ്ങളിലും വെളളം കയറിക്കൊണ്ടിരിക്കുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയോരത്ത് മഴ ശക്തി പ്രാപിച്ച പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്.
കഴിഞ്ഞ ദിവസമാണ് പേരാവൂരില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഉളിക്കല്‍, പയ്യാവൂര്‍, ഏരുവേശ്ശി തുടങ്ങിയ മലയോര പഞ്ചായത്തുകളെല്ലാം മുന്‍പ് ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളാണ്. മഴ ഇനിയും തുടര്‍ന്നാല്‍ ശ്രീകണ്ഠാപുരമുള്പ്പെടെയുളള പ്രധാന പട്ടണങ്ങളെല്ലാം വെളളത്തിനടിയിലാകാനുളള സാധ്യത ഏറെയാണ്.