അറവുശാലയില്‍ നിന്ന് കയര്‍ പൊട്ടിച്ച് ഓടിയ പോത്തിന്റെ കുത്തേറ്റ് രണ്ട് സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിക്കും പരിക്ക്.
വാട്ടര്‍ അതോറിറ്റി ജീവനക്കാരി ശ്രീകണ്ഠാപുരത്തെ രജനി, തളിപ്പറമ്പ് വനിതാ സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റ് പുളിമ്പറമ്പിലെ വല്‍സല(55) സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് എന്നിവര്‍ക്കാണ് പരിക്കേറ്റെത്
രജനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും വല്സലയെയും സിദ്ധാര്‍ത്ഥിനേയും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. മറ്റ് നിരവധിപേര്‍ക്കും പോത്തിന്റെ ആക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.