കണ്ണൂർ :മയ്യിൽ സ്റ്റേഷന് പരിധിയില്‍ നിരവധി കേസുകളിൽ പ്രതിയായ ആഷിഖ് കെ. കെ എന്നയാളെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കാപ്പ നിയമം(തടയൽ) 2007 പ്രകാരം അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് നിലവിൽ ഉള്ളതാണ്.
ഉത്തരവ് ഇറങ്ങിയതിന് ശേഷം ഒളിവിൽ പോയ ഇയാളെ മയ്യിൽ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇക്കഴിഞ്ഞ ദിവസം ഇയാൾ മറ്റൊരു കേസിൽ കണ്ണൂർ കോടതിയിൽ ഹാജരാകാൻ വന്നെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ മയ്യിൽ ഇൻസ്പെക്ടർ ഓഫ് പോലീസ് സുമേഷിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ബഹു കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.