ഉരുള്‍പൊട്ടല്‍ നാശം വിതച്ച കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റി, കോളയാട് പഞ്ചായത്തിലെ ചെക്യാട് പ്രദേശങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് രണ്ട് കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അറിയിച്ചു. പൂളക്കുറ്റിയില്‍ നടന്ന അവലോകന യോഗത്തിലാണ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഭീതിയിലായവര്‍ക്കായി ജില്ലാ പഞ്ചായത്ത് പ്രത്യേക കൗണ്‍സലിങ് സംവിധാനം ഏര്‍പ്പെടുത്തും.