ഇന്ന് രാവിലെ പയഞ്ചേരിമുക്കിലാണ് സംഭവം. അപകടത്തിൽ ഇരുചക്ര യാത്രികർക്ക് പരിക്കേറ്റു. ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും. ഇടിയുടെ ആഘാതത്തിൽ ബൈക്കിനേയും കൊണ്ട് മീറ്ററുകളോളം ബസ് മുന്നോട്ട് നീങ്ങി. ബൈക്ക് യാത്രികർ തെറിച്ചു വീണതിനാലാണ് ജീവഹാനി സംഭവിക്കാതിരുന്നത്. സംഭവമറിച്ച് ഇരിട്ടി പോലീസ് സ്ഥലത്തെത്തി. അൽപനേരം ഈ റൂട്ടിലെ ഗതാഗതം സ്തംഭിച്ചു. അപകടത്തിന് ഇടയാക്കിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.