കണ്ണൂർ - കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിലുണ്ടായ ശക്തമായ മഴയിലും, ഉരുൾപൊട്ടലിലും മരണപ്പെട്ടവരുടെ കുടുംബാഗംങ്ങൾക്കും, വീടും,കൃഷിയിടങ്ങളും, വളർത്തുമൃഗങ്ങളെയും നഷ്ടപ്പെടുകയും ചെയ്ത മലയോര മേഖലയിലെ മുഴുവൻ ജനങ്ങളുടെയും നഷ്ടം കണക്കാക്കി അടിയന്തര സഹായം എത്തിക്കുവാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടു.
നൂറുകണക്കിന് ആളുകൾ താമസിക്കുന്ന പേരാവൂരിലെ അഗതിമന്ദിരമായ കൃപാഭവന് ഉണ്ടായ നാശനഷ്ടത്തിനും പ്രത്യേക സഹായം നൽകാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ജില്ലയിലെ വിവിധ മേഖലകളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളും, മരണപ്പെട്ടവരുടെ ഭവനങ്ങളും ജില്ലാ നേതാക്കൾ സന്ദർശിച്ചു.
കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.മാത്യു കുന്നപ്പള്ളി. ജില്ലാ നേതാക്കന്മാരായ തോമസ് മാലത്ത്. വിപിൻ തോമസ്. എ കെ രാജു, ജോസ് മാപ്പിളപറമ്പിൽ, ബ്രിട്ടോ ജോസ്, കെ ടി ജോസഫ്, പി എ കുര്യൻ, ജോഷി മഞ്ഞപ്പള്ളി, സന്തോഷ് സെബാസ്റ്റ്യൻ തുടങ്ങിയവർ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.