വെല്ലൂർ സർവകലാശാല എം.ടെക് ബയോ മെഡിക്കൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കിയ നിടിയേങ്ങയിലെ എ കെ അഞ്ജുഷക്ക് സി.പി.ഐ (എം)നിടിയേങ്ങ സൗത്ത്, സെന്റർ, സ്വാമിമഠം ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ നിടിയേങ്ങ AKG നഗറിൽ സ: പി.കൃഷ്ണപ്പിള്ള സ്മാരക മന്ദിരത്തിൽ വെച്ച് സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു.
സിപിഐഎം നിടിയങ്ങ ലോക്കൽ സെക്രട്ടറി ടി കെ പ്രകാശൻ ഉപഹാരം നൽകി. നിടിയേങ്ങ ലോക്കൽ കമ്മറ്റി അംഗവും വാർഡ് കൗൺസിലറുമായ കെ.ജെ.ജോണി പൊന്നാട അണിയിച്ചു. വി. ഷിജിത്ത്, ടി.ഒ. സുധ, എം. പി. അശോകൻ, പ്രഭാകരൻ. പി. വി , എം. പി. രവീന്ദ്രൻ, എം. കുഞ്ഞിരാമൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എം. പുരുഷോത്തമൻ അദ്ധ്യക്ഷം വഹിച്ചു.കെ. രാജേഷ് സ്വാഗതം പറഞ്ഞു.