കേരളത്തില്‍ മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന് ഇന്നത്തെ വിപണിവില 37,320 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വര്‍ണത്തിന് 680 രൂപ കുറഞ്ഞിരുന്നു. ഇന്ന് 200 രൂപ ഒറ്റയടിക്ക് വര്‍ധിച്ചാണ് 37,320 രൂപയിലേക്കെത്തിയത്.
22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 25 രൂപ ഉയര്‍ന്നു. വിപണിവില ഗ്രാമിന് 4665 രൂപയാണ്. അതേസമയം 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 3855 രൂപയാണ്. ഇന്നലെ 10 രൂപ കുറഞ്ഞെങ്കിലും ഇന്ന് 25 രൂപയാണ് വര്‍ധിച്ചത്.
സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് വിപണിവില 60 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിക്ക് ഒരു ഗ്രാമിന് 90 രൂപയാണ്.