ശ്രീകണ്ഠപുരം: കാവുമ്പായി സാമന്തൻ കനകത്തെടം തറവാട് കുടുംബ സംഗമവും ഡോക്ടറേറ്റ് നേടിയ കുടുംബാംഗങ്ങളായ എസ്.കെ.അനൂപ്, അപർണ പ്രദീപ് എന്നിവർക്ക് അനുമോദനവും ഉപഹാര സമർപ്പണവും കനകത്തെടം തറവാട്ടിൽ നടന്നു. കനകത്തെടം ട്രസ്റ്റ് പ്രസിഡന്റ് എസ്.കെ.കുമാരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.
കെ. പദ്മനാഭൻ, എസ്. കെ. സാവിത്രി, എസ്. കെ. നാരായണൻ, കെ. പി. വേണുഗോപാലൻ, എസ്. കെ. രാധാകൃഷ്ണൻ, എസ്. കെ. ജയദേവൻ, ഡോ.എസ്. കെ. അനൂപ്, ഡോ. അപർണ പ്രദീപ് എന്നിവർ സംസാരിച്ചു.വിവിധ കലാ പരിപാടികളും ഓണസദ്യയും ഉണ്ടായി.