ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയും കൃഷി ഭവനും സംയുക്തമായി നടത്തുന്ന കർഷക ചന്ത ശ്രീകണ്ഠപുരം നഗരസഭയ്ക്ക് സമീപം കൃഷി ഓഫീസിൽ തുടക്കം കുറിച്ചു. ഓണത്തോടനുബന്ധിച്ച് കർഷകരിൽനിന്നും ശേഖരിച്ച പച്ചക്കറികൾ കൃഷി ഭവൻ മുഖേന വിതരണം ചെയ്യുന്ന കാർഷിക ചന്തയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ഡോ. കെ. വി. ഫിലോമിന ടീച്ചർ നിർവ്വഹിച്ചു. വൈസ് ചെയർമാൻ കെ. ശിവദാസൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫീന വർഗീസ്, കൗൺസിർമാരായ കെ. വി കുഞ്ഞിരാമൻ, വിജിൽ മോഹനൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ ടി. വി ജയകൃഷ്ണൻ, കൃഷി അസിസ്റ്റന്റ് മുകുന്ദൻ, കൃഷി അസിസ്റ്റന്റ് നിരഞ്ജന, പി. പി ഷീബ എന്നിവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.
കർഷക ചന്തയ്ക്ക് തുടക്കം കുറിച്ചു
September 06, 2022
0
Tags