പയ്യന്നൂര്‍ മഹാദേവഗ്രാമം രചന ഗ്രാമംവെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മാസ്റ്റേഴ്സ് തൈക്കൊണ്ടോ അക്കാദമിയുടെ തൈക്കോണ്ടോ പരിശീലന ക്ലാസ്സുകള്‍ക്ക് തുടക്കമായി.
രചന വനിതാവേദിയുടെ പ്രവര്‍ത്തക രമ്യാ രമേശന്റെ ശിക്ഷണത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്.
കേരളത്തിലെ പ്രമുഖനായ തൈക്കൊണ്ടോ അദ്ധ്യാപകനും, പ്രചാരകനുമായ ഡോ വേണുഗോപാൽ കൈപ്രത്ത് ചടങ്ങിൽ മുഖ്യാതിഥിയായി.ഇരുപതാമത് ദേശീയ തയ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി മെഡലു നേടിയ കൃഷ്ണ, വൈഷ്ണ, കോച്ച് രമ്യാ രമേശൻ അണ്ടർ പതിമൂന്ന് കേരള ക്ലബ്ബ് ഫുട്ബാളിൽ ടി എഫ് എ യുടെ മികച്ച താരം അക്ഷയ് ദേവ് എന്നിവരെ അദ്ദേഹംചടങ്ങിൽ വെച്ച് ഉപഹാരം നല്കി അനുമോദിച്ചു. തുടർന്ന് സ്വയം പ്രായതിരോധത്തിന്റെ ബാലപാOങ്ങൾ വിദ്യാർഥികൾക്കും, നാട്ടുകാർക്കുമായി പകർന്നു നൽകി.ഏ.വി. കമലാക്ഷൻ,കെ ബിജു എന്നിവർ സംസാരിച്ചു.എല്ലാ ശനി ഞായർ ദിവസങ്ങളി വൈകു: 6 മണിക്കാണ് ക്ലാസ്സുകൾ. പ്രായഭേദമന്യേ ഏവർക്കും പഠിക്കാൻ സാധ്യമാകുന്ന അയോധന കലയാണ് തൈക്കൊണ്ടോ. ഇന്റർനാഷണൽ തൈക്കൊണ്ടോ ഫെഡറേഷന്റെ നിയമം അനുശാസിക്കുന്ന രീതിയിൽ വളരെ ചിട്ടയോടും, അച്ചടക്കത്തോടെയുമാണ് പരിശീലനം.