വര്‍ക്ക് ഫ്രം കേരള പദ്ധതിയാണ് ടൂറിസം മേഖലയില്‍ ഇനി വരാനിരിക്കുന്നതെന്ന് അതിന് ഏറ്റവും ഉപയോജനപ്രദമായ മേഖലയാണ് ഇരിക്കൂർ.
തിരക്കേറിയ നഗരങ്ങളിൽ നിന്നും കേരളത്തില്‍ താമസിച്ച് ജോലിചെയ്യാനുള്ള അവസരം വിദേശികള്‍ക്കും മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കും നൽകുവാനായി സാധിക്കുന്ന വിധത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുവാൻ പറ്റുന്ന മേഖലയായ ഇരിക്കൂറിനെ മാറ്റുവാൻ നിക്ഷേപക സംഗമത്തിലൂടെ സാധിക്കണമെന്ന് മന്ത്രി പറഞ്ഞു.
പൈതല്‍മലയില്‍ രണ്ട് ദിവസമായി നടക്കുന്ന ഇരിക്കൂര്‍ മൗണ്ടെയിന് ടൂറിസം നിക്ഷപക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലാദ്യമായി ഒരു എം.എൽ.എ മുൻകൈയെടുത്ത് നടപ്പിലാക്കുന്ന നിക്ഷേപക സംഗമം എന്ന പ്രേത്യകതയും ഈ സംഗമത്തിനുണ്ട്, ഇതിലൂടെ
ഇരിക്കുരിലെ വ്യവസായ മേഖലയും തനത് കാർഷിക മേഖലയും കോർത്തിണക്കികൊണ്ട് ഇരിക്കൂർ എന്ന പേരിൽ ചെറുതും വലുതുമായ വ്യവസായ സംഭരംഭങ്ങൾ ആരംഭിച്ച് സ്വദേശത്തും വിദേശത്തും എത്തിച്ചുകൊണ്ട് ഇരിക്കൂറിനെ ബ്രാൻഡ് ചെയ്യണമെന്നും അതിലൂടെ ഇരിക്കൂറിന്റെ ടൂറിസം ഉൾപ്പെടെയുള്ള വികസനം ഉറപ്പുവരുത്തണമെന്നും
ഇതിനായി സംസ്ഥാന സര്‍കാരിന്റെ പരിപൂർണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി കൂട്ടിചെര്‍ത്തു .
രാജ്യത്തിന് അകത്തും പുറത്തും നിന്നുമുള്ള നൂറോളം നിക്ഷേപകരും സംരംഭകരും പങ്കെടുത്ത ഇൻവെസ്റ്റർസ് മീറ്റിൽ 51 സംഭരംഭങ്ങളിലായി നാനൂറ്റി പതിനഞ്ചു (415cr) കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ നിക്ഷേപകർ പ്രഖ്യാപിച്ചു,വരും ദിവസങ്ങളിൽ 200 കോടിയുടെ നിക്ഷേപ സാധ്യതകൾക്കും ഉറപ്പ് ലഭിച്ചിട്ടുണ്ട്.
ഇരിക്കൂറിന്റെ വിശിഷ്ടമായ പ്രകൃതി ഭംഗിയും കാലാവസ്ഥയും മറ്റു വിഭവങ്ങളും വിനിയോഗിച്ച് മികച്ച ടൂറിസം വികസങ്ങൾ നടത്താൻ സാധിക്കുമെന്ന് അഡ്വ.സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. മൗണ്ട്ടൻ ടൂറിസം, ഹെൽത്ത് ടൂറിസം ടെക്ക് ടൂറിസം, അഡ്വൻചർ ടൂറിസം, വാട്ടർ ടൂറിസം,ഫാം ടൂറിസം,റിസോർട്ടുകൾ, വെൽനെസ് സെന്ററുകൾ,ഇക്കോ ഫ്രണ്ട്ലി കോട്ടേജുകൾ തുടങ്ങിയ മേഖലകളിലായി പ്രഖ്യാപിക്കപ്പെട്ട നിക്ഷേപങ്ങൾ ഇരിക്കുറിന്റെ മുഖഛായ തന്നെ മറ്റുമെന്ന് പ്രതീക്ഷയുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ എം.എൽ. എ കൂട്ടിചേർത്തു.
ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖരൻ ഐ.എ.എസ്,ഡി.എഫ്.ഓ പി.കാർത്തിക്ക്,ടെസ്സി ഇമ്മാനുവൽ,വി.പി മോഹനൻ,നസിയത്ത് ടീച്ചർ,ടി.സി പ്രിയ,പി.ടി മാത്യു,അജിത് വര്‍മ തുടങ്ങിയവർ സംസാരിച്ചു.