തരൂരിനെ പോലുള്ള വ്യക്തികളെ കോണ്‍ഗ്രസ് അംഗീകരിക്കില്ല; എ.കെ ബാലന്
വാര്‍ത്തകള്‍ അറിയാന്‍ ഗ്രൂപ്പില്‍ അംഗമാകൂ
https://chat.whatsapp.com/KKCfTQ2bu3s294qzSFDOwv
ശശി തരൂരിനെ പോലുള്ള വ്യക്തികളെ കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന് എകെ ബാലന്. കോണ്‍ഗ്രസിലേത് സംഘടനാപരമായ ആഭ്യന്തര പ്രശ്നങ്ങളെന്നും അഭിപ്രായം പറയാന്‍ സിപിഐഎം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിച്ഛായ ഉള്ള ഒരാള്‍ കോണ്‍ഗ്രസിന്റെ മുഖമാകുന്നത് നിലവിലുള്ള പലര്‍ക്കും ബുദ്ധിമുട്ടാകും.
ശശി തരൂരിന്റേത് കോണ്‍ഗ്രസിനെ നന്നാക്കാനുള്ള പടപ്പുറപ്പാടാണെന്ന് തോന്നുന്നില്ലെന്നും ശശി തരൂരിനെക്കുറിച്ച് കോണ്‍ഗ്രസിസില്‍ നല്ല അഭിപ്രായമില്ലെന്ന് എകെ ബാലന് വ്യക്തമാക്കി.
2010ലാണ് തരൂര്‍ ആദ്യമായി വോട്ടുചെയ്തതെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു. ഇടക്കാലത്ത് മോദിയുടൈ ആരാധകനായിരുന്നു ശശി തരൂര്‍. പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്ത ആളുടെ പിന്നാലെ പോകണോയെന്നാണ് അവര്‍ ചോദിക്കുന്നതെന്നും എകെ ബാലന് പറഞ്ഞു. ഇതിനിടെ ശശി തരൂരിനെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് തള്ളി കെ മുരളീധരൻ രംഗത്ത്. മലബാറിലെ ജില്ലകളിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിൽ യാതൊരുവിധ വിഭാഗീയതയും ശശി തരൂർ നടത്തിയിട്ടില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. തരൂർ ഒരു നേതാവിനെയും വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.