ഇടുക്കി: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ശൈശവ വിവാഹം. 15 വയസുകാരിയെ 47 കാരന് ആണ് വിവാഹം ചെയ്തത്. ഇടുക്കി ജില്ലയിലെ ഇടമലക്കുടിയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം. ഒരു മാസം മുമ്പ് ഗോത്രാചാരപ്രകാരമാണ് വിവാഹം നടന്നത്. പെണ്‍കുട്ടിയുടേയും 47 കാരന്റേയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്.
ഉദ്യോഗസ്ഥര്‍ കുടിയിലെത്തി പരിശോധന നടത്തി ശരിയെന്ന് ഉറപ്പുവരുത്തി. ഗോത്രാചാര പ്രകാരമാണ് വിവാഹം നടന്നതെന്നും ഇരുവരും വെവ്വേറെയാണ് താമസിക്കുന്നതെന്നും മാതാപിതാക്കള്‍ മൊഴി നല്കി. സംഭവത്തില്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ശിശുസംരക്ഷണ ഓഫിസര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ സമിപിച്ചു. ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 47 കാരനെതിരെയും ഇയാളുടെയും പെണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ക്കെതിരെയും പൊലിസ് അന്വേഷണം തുടങ്ങി. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
അതേസമയം സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ശിശു സംരക്ഷണ ഓഫിസര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ സമീപിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.