കൊച്ചിയിൽ സ്ഥലം വാങ്ങാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. സ്ഥലം വാങ്ങാൻ താത്പര്യ പത്രം ക്ഷണിച്ചു. എറണാകുളത്ത് 20 മുതൽ 30 ഏക്കർ വരെ വാങ്ങാനാണ് നീക്കം. അടുത്തമാസം 28 ന് മുമ്പ് താത്പര്യപത്രം നൽകണമെന്നാണ് പരസ്യത്തിലുള്ളത്.(kerala cricket association notification to buy land in kochi)
നിലവിൽ ക്രിക്കറ്റും ഫുട്ബോളും കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിലാണ് നടത്തുന്നത്. കൊച്ചിയിൽ ക്രിക്കറ്റിന് വേണ്ടി മാത്രമായി അന്താരാഷ്ട്ര തലത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം പണിയാനാണ് ഇപ്പോഴത്തെ നീക്കം.
അതേസമയം കാര്യവട്ടത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തിൽ കാണികൾ കുറഞ്ഞതിനെ വിമർശിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ അദ്ധ്യക്ഷൻ ജയേഷ് ജോർജ് രംഗത്തെത്തിയിരുന്നു. കാണികൾ കുറഞ്ഞത് കേരളത്തിന് തിരിച്ചടിയാകും. ഇതുമൂലം സ്പോൺസർമാർ നിരാശയിലാണ്.
വരാനിരിക്കുന്ന ഏകദിന ലോകകപ്പ് കേരളത്തിലേക്ക് കൊണ്ടുവരാനുളള ശ്രമങ്ങളെ ഇത് ബാധിക്കുമെന്നും ജയേഷ് ജോർജ് കൂട്ടിച്ചേർത്തു. കാണികളുടെ കുറവ് മറ്റ് അസോസിയേഷനുകൾ ആയുധമാക്കുമെന്നും ജയേഷ് ജോർജ് ചൂണ്ടിക്കാട്ടി.