പാകിസ്താനിലെ ബലൂചിസ്താനിൽ പാസഞ്ചർ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 പേർ മരിച്ചു. 48 യാത്രക്കാരുമായി ക്വറ്റയിൽ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്നു വാഹനമാണ് അപകടത്തിൽ പെട്ടത്. ലാസ്ബെലയ്ക്ക് സമീപം അമിത വേഗതയിൽ എത്തിയ ബസ് യു-ടേൺ എടുക്കുന്നതിനിടെ മറിഞ്ഞാണ് അപകടമുണ്ടായതെന്ന് അസിസ്റ്റന്റ് കമ്മീഷണർ ഹംസ അഞ്ജും പറഞ്ഞു.’
ഡെവിൾസ് കർവ്’ എന്നറിയപ്പെടുന്ന സ്ഥത്താണ് അപകടമുണ്ടായതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. യാത്രക്കാരിൽ ഹെയ്തിയിൽ നിന്നുള്ളവരും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു.