ജറൂസലം: കിഴക്കൻ ജറുസലേമിലെ ജൂത സിനഗോഗിന് സമീപം നടന്ന വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ പൊലീസ്. ഫലസ്തീനിൽനിന്ന് 1967ൽ ഇസ്രായേൽ പിടിച്ചടക്കിയ കിഴക്കൻ ജറുസലം നഗരത്തിൽ പ്രാദേശിക സമയം രാത്രി 8.15ഓടെയായിരുന്നു ആക്രമണം. വ്യാഴാഴ്ച ഇസ്രായേൽ അധിനിവേശ സേന വൃദ്ധയടക്കം ഒമ്പത് ഫലസ്തീനികളെ കൊലപ്പെടുത്തി മണിക്കൂറുകൾ പിന്നിടുന്നതിനിടെയാണ് ഇസ്രായേലിനെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്.
പ്രാദേശിക സമയം രാത്രി 8:15 ഓടെ നെവ് യാക്കോവ് സ്ട്രീറ്റിലെ സിനഗോഗിന് സമീപമാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പ്രസ്താവനയിൽ പറയുന്നു.നാല് പുരുഷന്മാരും ഒരു സ്ത്രീയും അടക്കം വെടിയേറ്റവരിൽ അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഇസ്രായേൽ മാഗൻ ഡേവിഡ് അഡോം (എംഡിഎ) എമർജൻസി റെസ്ക്യൂ സർവീസ് അറിയിച്ചു: അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി, അവിടെവെച്ച് മറ്റൊരു പുരുഷനും സ്ത്രീയും മരിച്ചതായി സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ 15 വയസ്സുള്ള ഒരു ആൺകുട്ടിയും ഉണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിലുണ്ടായ ഏറ്റവും മോശമായ ഭീകരാക്രമണങ്ങളിലൊന്നാണ് നടന്നതെന്ന് ഇസ്രായേൽ പൊലീസ് മേധാവി യാക്കോവ് ഷബ്തായ് പറഞ്ഞു. വെടിയേറ്റവരിൽ നാല് പുരുഷന്മാരും ഒരു സ്ത്രീയും അടക്കം അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഇസ്രായേൽ എമർജൻസി റെസ്ക്യൂ സർവീസ് മേധാവി മാഗൻ ഡേവിഡ് അഡോം അറിയിച്ചു. പരിക്കേറ്റവരിൽ 15 വയസ്സുള്ള ഒരു ആൺകുട്ടിയും ഉൾപ്പെട്ടതായി മാഗൻ അറിയിച്ചു.