വയനാട് : ലക്കിടി ജവഹര്‍ നവോദയ സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ചര്‍ദ്ദിയും വയറുവേദനയും ഉണ്ടായതിനെ തുടര്‍ന്ന് 86 കുട്ടികള്‍ ചികിത്സ തേടി. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂളിലെ 70 ഓളം വിദ്യാർഥികളെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
ചർദ്ദിയും വയറുവേദനയും ഉണ്ടായതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് കുട്ടികളെ ചികിത്സിക്കുന്നത്.