കഴിവുകൾ കൊണ്ട് നമ്മെ അമ്പരിപ്പിക്കുന്നവരുണ്ട്. കലാസൃഷ്ടിയേക്കാൾ മികവുറ്റ മറ്റൊന്നും ഇല്ല എന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങൾ. അവരുടെ കലാസൃഷ്ടി അമ്പരപ്പിക്കുക മാത്രമല്ല, വളരെയധികം വൈറലായി മാറുകയും ചെയ്യും. സോഷ്യൽ മീഡിയ വഴി വളരെ പെട്ടെന്നാണ് അത് നമ്മളിലേക്ക് എത്തുന്നതും. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
അക്ദേവ് എന്ന കലാകാരൻ പങ്കുവെച്ച വിഡിയോയിൽ, അയാൾ ചോക്ക് ഉപയോഗിച്ച് ബ്ലാക്ക് ബോർഡിൽ വരയ്ക്കുന്നത് കാണാം. താജ്മഹൽ എന്ന വാക്ക് ഇംഗ്ലീഷിൽ എഴുതിയാണ് അദ്ദേഹം ആരംഭിക്കുന്നത്. വിഡിയോ മുന്നേറുമ്പോൾ അയാൾ അക്ഷരങ്ങളെ അടിസ്ഥാനമാക്കി അവിശ്വസനീയമായി താജ്മഹൽ വരയ്ക്കുന്നത് തുടരുന്നു. ഈ വിഡിയോ ഇതിനോടകം 30 മില്യൺ പേരാണ് കണ്ടത്.
അത്യപൂർവമായ കഴിവുകളാൽ സമ്പന്നരായ ഒട്ടേറെ ആളുകൾ ഉള്ള സമൂഹത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ഓരോരുത്തർക്കും അവരുടെ കഴിവ് ആളുകളിലേക്ക് എത്തിക്കാനും സാധിക്കാറുണ്ട്. തണ്ണിമത്തനിൽ മനോഹരമായ ഡിസൈൻ കൊത്തിയെടുക്കുന്ന ഒരു സ്ത്രീയുടെ വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. വിഡിയോയിൽ ഒരു സ്ത്രീ തണ്ണിമത്തനിൽ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് മനോഹരമായ ഒരു പാറ്റേൺ കൊത്തിയെടുക്കുന്നത് കാണാം. ഡിസൈൻ വളരെ പ്രയാസമേറിയതാണ്. അത് തീർച്ചയായും കാണികളെ ആകർഷിക്കുന്നുണ്ട്.