മൂന്നാര്‍: വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്ത് മൂന്നാറിന് സമീപമുള്ള ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നിന് അടയ്ക്കും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തെയാണ് ദേശീയോദ്യാനം അടയ്ക്കുന്നത്. ഇതുസംബന്ധിച്ച് ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
2023 ഫെബ്രുവരി ഒന്ന് മുതല്‍ ഏപ്രില്‍ ഒന്ന് വരെയാണ് ദേശീയോദ്യാനം അടച്ചിടുന്നത്. ഈ സമയം സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. പുതിയതായി പിറന്ന മൂന്ന് വരയാട് കുട്ടികളെ നേരത്തെ പാര്‍ക്കിനുള്ളില്‍ കണ്ടെത്തിയിരുന്നു. ഇതിനെതുടര്‍ന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് കത്ത് നല്‍കിയിരുന്നു.