ന്യൂഡൽഹി; പാർലമെൻറിൻറെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് ചൊവ്വാഴ്ച സെൻട്രൽ ഹാളിൽ രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തും.
ലോകം ഇന്ത്യയെ കാണുന്ന രീതി മാറിയെന്നും രാജ്യം അഴിമതി മുക്തമായെന്നും രാഷ്ട്രപതി പറഞ്ഞു. സത്യസന്ധതയെ വിലമതിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളത്. രാജ്യമാണ് സര്‍ക്കാരിന് പ്രഥമം. ഇച്ഛാശക്തിയുള്ള സര്‍ക്കാരിന്റെ നയങ്ങള്‍ ദൃഢമാണെന്നും രാഷ്ട്രപതി പറഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ട് നില്ക്കുന്നു. സ്ത്രീകള്‍ക്ക് നിരവധി പദ്ധതികള്‍ കൊണ്ടുവരും. സ്ത്രീ സുരക്ഷ മുന്‍പുള്ളതിനേക്കാള്‍ മെച്ചപ്പെട്ടുവെന്നും സൈന്യത്തില്‍ സ്ത്രീകളുടെ എണ്ണം കൂടിവരുന്നുവെന്നും രാഷ്ട്രപതി പരാമര്‍ശിച്ചു.
അദാനി കമ്പനി തട്ടിപ്പും ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററിയും പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും. ജനങ്ങളെ ബാധിക്കുന്ന ഇവ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ അവസരം നൽകണമെന്ന് കക്ഷിനേതാക്കളുടെ യോഗത്തിൽ പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.