ആലപ്പുഴ; മതപ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്ന ആറാട്ടുപുഴ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി (94) മരണമടഞ്ഞു. രാവിലെ ഒൻപതിന് തൃക്കുന്നപ്പുഴ പാനൂരിലെ വൈലിത്തറ വീട്ടിലായിരുന്നു അന്ത്യം. സഖബറടക്കം വൈകുന്നേരം അഞ്ചിന് ആലപ്പുഴ നൂർ വരവുകാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
മലബാറിലടക്കം മതപ്രഭാഷണ വേദികളിൽ പതിറ്റാണ്ടുകളോളം നിറസാന്നിധ്യമായിരുന്നു മുഹമ്മദ് കുഞ്ഞ് മൗലവി. വൈലിത്തറ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1924ലാണ് ജനനം. വൈലിത്തറ മുഹമ്മദ് മുസ്ലിയാരാണ് പിതാവ്.