പത്താൻ ആദ്യദിനം ആദ്യ ഷോ കണ്ടു. ഇതാണ് സിനിമയുടെ മാജിക്. തീയറ്ററിലെ ഊർജ്ജം അയഥാർത്ഥമായിരുന്നു. അത് എന്നെ 2005 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം രാജമാണിക്യത്തിന്റെ റിലീസിലേക്ക് തിരികെ കൊണ്ടുപോയി. എന്തൊരു അത്ഭുതകരമായ അനുഭവമെന്നും’- പത്മപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഡൽഹിയിലെ ഡിലൈറ്റ് സിനിമാസിലാണ് പത്മപ്രിയ സിനിമ കാണാനെത്തിയത്. ആരാധകര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് അടക്കമുള്ള വിഡിയോയും പത്മപ്രിയ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ‘രാജമാണിക്യ’ത്തിന്റെ റീലിസ് സമയത്താണ് താന്‍ ഇതിനു മുമ്പ് ഇത്രയും ഊർജ്ജം കണ്ടതെന്ന് പത്മപ്രിയ പറയുന്നു.