ടീം ഇന്ത്യ കളത്തിലിറങ്ങുമ്പോൾ മലയാളത്തിന്റെ സ്വന്തം വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന അഭിമാനമാണ് സഞ്ജു വി. സാംസൺ . വളരെ ചെറുപ്പത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടി ദീർഘകാലമായി, നാടിൻറെ അഭിമാനം ഉയർത്തുന്ന സഞ്ജുവിന് കേരളത്തിനകത്തും പുറത്തും, എന്തിനേറെ പറയുന്നു, രാജ്യത്തിന് പുറത്തുപോലും ആരാധകരുണ്ട്. കടുവയെ പിടിച്ച കിടുവ എന്ന് പറയുന്നതുപോലെയാണ് സഞ്ജുവിന്റെ ഏറ്റവും പുതിയ പോസ്റ്റ്.
നടന് ബിജു മേനോന്റെ അപൂര്‍വ പഴയകാല ചിത്രം പങ്കുവച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസണ്. മികച്ച അഭിനേതാവ് മാത്രമല്ല, പഴയ ക്രിക്കറ്റ് താരം കൂടിയായിരുന്ന ബിജു മേനോന്റെ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയാണ് സഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കൊടുത്തിരിക്കുന്നത്. നിരവധി പേര് ഇതിനോടകം സഞ്ജുവിന്റെ വൈറല്‍ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു.
‘അറിഞ്ഞില്ല ആരും പറഞ്ഞില്ല’ എന്നാണ് ബിജു മേനോന്റെ ചിത്രത്തിന് സഞ്ജു നല്‍കിയിരിക്കുന്ന ക്യപ്ഷന്. ഞങ്ങളുടെ സൂപ്പര്‍ സീനിയര്‍ എന്ന് ബിജു മേനോനെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ കളിക്കാരനായിരുന്ന സമയത്തെ ബിജുവിന്റെ ചിത്രമാണിത്.
ഞങ്ങളുടെ സൂപ്പർ സീനിയർ എന്നാണ് സഞ്ജു വിശേഷിപ്പിച്ചിട്ടുള്ളത്. പിന്നെ ഒരു ടാഗും. ഇദ്ദേഹം ക്രിക്കറ്റ് ലോകത്തിൽ തിളങ്ങിയില്ല എങ്കിലും, സിനിമാ ലോകത്തു ദേശീയ പുരസ്കാരം വരെ കൊണ്ടുവന്നു മലയാളത്തിന്റെ യശസ്സുയർത്തി.മലയാളത്തിന്റെ സ്വന്തം മുണ്ടൂർ മാടൻ ബിജു മേനോൻ ആണിത്. തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു ബിജു മേനോൻ. ബിജു മേനോൻ ക്രിക്കറ്റ് താരമായില്ലെങ്കിലും ‘രക്ഷാധികാരി ബൈജു’ സിനിമയിലെ ആർട്സ് ആൻഡ് സ്പോർട്സ് പ്രേമിയായ നായകൻ ബൈജു കുമ്പളം ബാറ്റ് ഏന്തുന്നത് പ്രേക്ഷകരും കണ്ടിരിക്കുന്നു