പുൽപള്ളി;പത്മശ്രീ ചെറുവയൽ രാമൻ ചേട്ടനെ, റോയൽ ട്രാവൻകൂർ ചെയർമാൻ രാഹുൽ ചക്രപാണിയുടെ നിർദേശ പ്രകാരം വീട്ടിലെത്തി ആദരിച്ചുകൂടാതെ റോയൽ ട്രാവൻകൂർ പുൽപള്ളി ശാഖയുടെ നേതൃത്വത്തിൽ സന്ദർശ്ശിക്കുകയും റോയൽ ട്രാവൻകൂർ ഫാമിലിയുടെ ആശംസകൾ അറിയിക്കുകയും ചെയ്തു.
നിരവധി അപൂർവ്വ ഇനം നെൽവിത്തുകൾ സംരക്ഷിക്കാനും , കൃഷിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കാനും തയ്യറായ സഹോദരൻ ചെറുവയൽ രാമൻ ചേട്ടനെ കഴിഞ്ഞ ദിവസം ഇന്ത്യാ ഗവൺമെന്റ് പത്മശ്രീ നൽകി ആദരിച്ചിരുന്നു.റോയൽ ട്രാവൻകൂർ മാനന്തവാടി ശാഖാ ഉദ്ഘാടന വേളയിൽ അദ്ദേഹം നമ്മുടെ ക്ഷണം സ്വീകരിച്ച് പങ്കെടുക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്