കാൺപൂർ: വൈകി വീട്ടിലെത്തിയതിനെ ചൊല്ലി വഴക്കുണ്ടായതിനെ തുടർന്ന് യുവതി ഭർത്താവിന്റെ മുഖത്ത് ആസിഡൊഴിച്ചു. ശനിയാഴ്ച രാത്രി കാൺപൂരിലെ കൂപ്പർഗഞ്ച് മേഖലയിലാണ് സംഭവം. ദബ്ബു എന്നയാളെയാണ് ഭാര്യ ആസിഡ് മുഖത്തൊഴിച്ച് പരിക്കേൽപിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊലീസ് പറയുന്നത്: വൈകി വീട്ടിലെത്തിയതിനെ ചൊല്ലി വഴക്കുണ്ടായതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ മുഖത്ത് ആസിഡൊഴിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പരിസരവാസികളെ ഞെട്ടിപ്പിച്ച സംഭവം. വീട്ടിലെത്താന്‍ വൈകിയത് എന്താണെന്ന് ഭാര്യ പൂനത്തോട് ചോദിച്ചപ്പോള്‍ അവര്‍ ദേഷ്യപ്പെടുകയും വഴക്കുണ്ടാക്കുകയും ചെയ്തു എന്ന് ദബ്ബു പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. വഴക്ക് രൂക്ഷമായതിനെ തുടര്‍ന്ന് പൂനം വാഷ്റൂമില്‍ നിന്ന് ആസിഡ് എടുത്തുകൊണ്ട് വന്ന് മുഖത്തൊഴിക്കുകയായിരുന്നു എന്നും ദബ്ബു പറഞ്ഞു.