കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഇളയ മകന് രമിത്ത് ചെന്നിത്തല വിവാഹിതനായി. ബഹ്റൈനില്‍ താമസമാക്കിയ ജോണ്‍ കോശിയുടെയും ഷൈനി ജോണിന്റെയും മൂത്ത മകള്‍ ജൂനിറ്റയാണ് വധു. തിരുവനന്തപുരത്ത് നടന്ന വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്നിവര്‍ കുടുംബ സമേതം പങ്കെടുത്തു.
രമിത്തും ജൂനീറ്റയും തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനീയറിങ് കോളജിലാണ് പഠിച്ചത്. ആ സമയത്തുണ്ടായ സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തിയത്. നാലാഞ്ചിറ ഗീരിദീപം ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ഐആർഎസ് ഉദ്യോഗസ്ഥനായ രമിത്ത് പരിശീലനത്തിന് ശേഷം മംഗലാപുരത്താണ് ചുമതലയേറ്റത്. രമിത്തിന്റെ സഹോദരൻ രോഹിത്ത് ഡോക്ടറാണ്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വ്യവസായ, സിനിമാ രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധി പേര് വധൂ വരന്മാര്ക്ക് ആശംസ നേരാനെത്തി. ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡെപ്യൂട്ടി കമ്മിഷണറാണ് രമിത്ത്. ബഹ്റൈനില്‍ കിംസ് ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ഐടി വിഭാഗത്തിലാണ് ജൂനീറ്റ ജോലി ചെയ്യുന്നത്.