അടൂര്‍ സാറിന് ലാലേട്ടന് ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങള്‍ക്ക് തോന്നുന്നില്ല. അടൂര്‍ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ, സാറിന്റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹന്‍ലാല്‍ എന്നും വലിയ നടനാണ്, ധർമ്മജൻ്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു.
മോഹന്‍ലാലിനെക്കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ പരാമര്‍ശത്തിനെതിരെ നടന് ധര്മ്മജന്. ഇതേ വിഷയത്തില്‍ മേജര്‍ രവിയും അടൂരിനെതിരെ രംഗത്തെത്തിയിരുന്നു. കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിഷയവുമായി ബന്ധപ്പെട്ട് അടൂര്‍ ഗോപാലകൃഷ്ണന് നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെക്കുറിച്ച് ‘നല്ലവനായ ഗുണ്ട’ എന്ന പരാമര്‍ശം ഉണ്ടാകുന്നത്. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം ശ്രദ്ധേയമാകുന്നത്.
അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്. മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ്. അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്. മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട്. ഏയ് ഓട്ടോ, ടി പി ബാലഗോപാലൻ എം എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട്.
അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും. പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്.
അടൂരിനെതിരെ കുറേക്കൂടി രൂക്ഷ വിമര്‍ശനവുമായാണ് നടനും സംവിധായകനുമായ മേജര്‍ രവി എത്തിയത്. മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ തയ്യാറായിരുന്നെന്ന് അടൂര്‍ സന്നദ്ധതയറിയിച്ചിരുന്നു, അത് നല്ലവനായ ഗുണ്ടയായിരുന്നതിനാലാണോ എന്നും എന്തുകൊണ്ടാണ് ആ ചിത്രം നടക്കാതെ പോയതെന്നുമാണ് മേജര്‍ രവി പോസ്റ്റില്‍ ചോദിക്കുന്നത്. ‘കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്, താങ്കള്‍, ശ്രീ മോഹന്‍ലാല്‍ എന്ന ‘നല്ലവനായ റൗഡിയെ’ താങ്കളുടെ വീട്ടിലേക്ക് ക്ഷണിക്കുകയുണ്ടായി. റൗഡികളുടെ കഥ അല്ലാതിരുന്നിട്ടു കൂടി, ഒട്ടും മടിയില്ലാതെ, സന്തോഷത്തോടെ ആ ആവശ്യം ശ്രീ മോഹന്‍ലാല്‍ സ്വീകരിച്ചു. കാതലായ ചോദ്യം ഇതാണ്. അന്ന് താങ്കള്‍ ക്ഷണിച്ചപ്പോള്‍, അദ്ദേഹം റൗഡി ആയിരുന്നില്ലേ, അതോ നല്ലവനായ റൗഡി ആയതുകൊണ്ടായിരുന്നോ ക്ഷണം? ആ ചിത്രത്തില്‍ പക്ഷേ മോഹന്‍ലാല്‍ അഭിനയിച്ചില്ല. ഇതിന്റെ കാരണം എന്തെന്ന് ഈ ലോകത്ത് അങ്ങയ്ക്കും, ശ്രീ ലാലിനും ഇതെഴുതുന്ന എനിക്കും കുറച്ചാളുകള്‍ക്ക് മാത്രം അറിയാം. പിന്നെ ‘അദ്ദേഹം വെറുമൊരു റൗഡിയല്ല, നല്ലവനായ റൗഡിയാണ്’. അതുകൊണ്ടാവാം അദ്ദേഹം അതില്‍ നിന്ന് പിന്മാറിയത്.’ എന്നാണ് മേജര്‍ രവി കുറിച്ചത്