മനില: ഫിലിപ്പീന്‍സില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില. ഒരു കിലോ സവാളയ്ക്ക് ഇന്ത്യന്‍ രൂപ മൂവായിരത്തിന് മുകളില്‍ വരും. മാംസത്തിനേക്കാള്‍ സവാള വില കുതിച്ചുയര്‍ന്നതോടെ വിവിധയിടങ്ങളില്‍ നിന്നും അനധികൃതമായി സവാള
കടത്താനും ജനം ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. മാംസത്തിന്റെ വിലയേക്കാൾ അധികമാണ് ഫിലിപ്പൈൻസിൽ ഉള്ളിയുടെ വില. ഉള്ളി പല ഉപഭോക്താക്കൾക്കും ഇപ്പോഴും ആഡംബരവസ്തു തന്നെയാണ്.
‘ഞങ്ങൾ ഒരു ദിവസം മൂന്ന് മുതൽ നാല് കിലോഗ്രാം വരെ ഉള്ളി വാങ്ങാറുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾ അര കിലോ ഉള്ളി മാത്രമാണ് വാങ്ങുന്നത്. ഞങ്ങൾക്ക് അത്രയേ താങ്ങൂ”, സെൻട്രൽ സെബു നഗരത്തിൽ പിസ്സ റെസ്റ്റോറന്റ് നടത്തുന്ന റിസാൽഡ മൗൺസ് ബി.ബി.സിയോട് പറഞ്ഞു. വർധിച്ച ജീവിതച്ചെലവ് പ്രകടമാക്കുകയാണ് ഉള്ളി വില. 14 വർഷത്തിന് ശേഷം രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിലാണ്. ഭക്ഷണം മുതൽ ഇന്ധനം വരെയുള്ള എല്ലാത്തിനും പൊള്ളുന്ന വില. പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ ഭക്ഷ്യവിലക്കയറ്റത്തെ ‘അടിയന്തര സാഹചര്യം’ എന്നാണ് വിളിച്ചത്. ഈ മാസം ആദ്യം അദ്ദേഹം ഉള്ളി അടിയന്തരമായി ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിരുന്നു.
വിലക്കയറ്റം കച്ചവടത്തേയും സാരമായി ബാധിച്ചു. ഫിലിപ്പീന്‍സ് ഭക്ഷണത്തിലെ പ്രധാന ഇനമാണ് സവാള. വില നിയന്ത്രണത്തിനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നാണ് വിവരം. ജനുവരി ഒമ്പതിന് ഒരു കിലോ ഉള്ളിക്ക് 879 രൂപയ്ക്ക് മുകളിലായിരുന്നു വില.