ഇടുക്കി: കാട്ടാന ആക്രമണത്തില്‍ നാട്ടുകാര്‍ ദേശീയ പാത ഉപരോധിക്കുന്നു. കൊച്ചി- ധനുഷ്കോടി ദേശീയപാതയാണ് നാട്ടുകാര്‍ ഉപരോധിക്കുന്നത്. ഇന്ന് രണ്ടിടങ്ങളില്‍ കാട്ടാന ആക്രമണം നടന്നിരുന്നു. ഭീതി വിതക്കുന്ന അഞ്ചോളം ആനകളെ പ്രദേശത്ത് നിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിന്നക്കനാല്‍ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലും കാട്ടാന ആക്രമണം പതിവായതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെഎത്തിയത്. ഇടുക്കി ജില്ലയില്‍ ഇതുവരെ 44 പേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 11 ആളുകള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
ശാന്തന്‍പാറയില്‍ കഴിഞ്ഞ ദിവസം വനം വകുപ്പ് വാച്ചറെ ആന ചവിട്ടി കൊന്നിരുന്നു. സര്‍ക്കാര്‍ വാഗ്ദാനങ്ങളായ നഷ്ടപരിഹാരവും കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. കാട്ടാന ആക്രമണത്തില്‍ നിന്നും പരിഹാരം കാണാത്ത പക്ഷം സമരം കടുപ്പിക്കുമെന്നും നാട്ടുകാര്‍ അറിയിച്ചു