കാസര്‍ഗോഡ് : റിപ്പബ്ലിക് ദിന പോസ്റ്ററില്‍ സവര്‍ക്കറുടെ ചിത്രം വന്നതില്‍ വിശദീകരണവുമായി കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍. ഡിസൈന്‍ ചെയ്തപ്പോള്‍ സംഭവിച്ച പിഴവാണ്. ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നത് ഓഫീസിലെ ജീവനക്കാരനാണ്. സവര്‍ക്കറുടെ ഫോട്ടോ ഉണ്ടെന്ന് അറിഞ്ഞ ഉടന്‍ പോസ്റ്റ് പിന്‍വലിച്ചുവെന്നും വിവാദമാക്കേണ്ട വിഷയമില്ലെന്നും പി.കെ ഫൈസല്‍ പ്രതികരിച്ചു.
ഡിസിസി യുടെ റിപബ്ലിക്ക് ദിന ആശംസാ കാര്‍ഡിലാണ് സവര്‍ക്കര്‍ ഉള്‍പ്പെട്ടത്. വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയും ഡിസൈന്‍ ചെയ്തപ്പോള്‍ അബദ്ധം സംഭവിച്ചതാണെന്നാണ് ഡിസിസി വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.