കശ്മീർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തി. നിർത്തി വെച്ച ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലെ പുൽവമയിൽ നിന്നാണ് പുനരാരംഭിച്ചത്. ശ്രീനഗറിലെ പാന്ത ചൗക്കിലേക്ക് പോകുന്നതിന് മുമ്പ് പാംപോറിലെ ബിർള ഓപ്പൺ മൈൻഡ്സ് ഇന്റർനാഷണൽ സ്കൂളിന് സമീപം യാത്ര നിർത്തും. പുൽവമയിൽ നടന്ന മാർച്ചിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാഹുലിനൊപ്പം ചേർന്നിരുന്നു.
ഇന്ന് ഭാരത് ജോഡോ യാത്രക്ക് സുരക്ഷ ഒരുക്കി സേനകള്‍ കൂടെയുണ്ട്. വെള്ളിയാഴ്ച സുരക്ഷവീഴ്ചയെ തുടര്‍ന്നാണ് യാത്ര നിര്‍ത്തിവെച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സുരക്ഷ സേന പരാജയപ്പെട്ടില് കേന്ദ്രത്തിനും ജമ്മു കാശ്മീര്‍ ഭരണകൂടത്തിനുമെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി കനത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ 15 മിനിറ്റോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.