മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പലതവണ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ. 2021 മാർച്ചിൽ മാതാവ് വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു മുറിയിൽ പഠിച്ചു കൊണ്ടിരുന്ന 14കാരിയെ ഇയാൾ വലിച്ചിഴച്ചു കൊണ്ടു പോയി ആദ്യം പീഡിപ്പിച്ചത്.
2021 മാർച്ചിലാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യത്തെ സംഭവം നടക്കുന്നത്. മാതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുയായിരുന്നു. പുറത്തറിയിച്ചാൽ ഉമ്മയെ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. തുടർന്ന് പലതവണ പെൺകുട്ടി പീഡനത്തിന് ഇരയായി. തുടർന്ന് ഗർഭിണിയായി. 2021ലാണ് പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വഴിക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പുറത്തറിയിച്ചാൽ ഉമ്മയെ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. സംഭവത്തിൽ വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമേ 6 ലക്ഷത്തി അറുപതിനായിരം രൂപ പിഴയുംന വിധിച്ചു.